മമ്മൂട്ടി ഫാൻസിന്റെ വായടപ്പിച്ച് പാർവതി | Oneindia Malayalam

2017-12-14 1,391

Parvathy Replies to Mammootty Fans

കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമർശിച്ച് പാർവതിക്കെതിരെ സൈബർ ആക്രമണവുമായി മമ്മൂട്ടി ഫാൻസ് രംഗത്തെത്തിയിരുന്നു. വ്യക്തിപരമായി അധിക്ഷേപിച്ചും അശ്ലീലപരാമർശങ്ങള്‍ നടത്തിയുമായിരുന്നു പാർവതിക്ക് നേരെയുള്ള ആക്രമണങ്ങള്‍. നിര്‍ഭാഗ്യവശാല്‍ തനിക്ക് കസബ കാണേണ്ടതായി വന്നു. ആ സിനിമ തന്നെ വല്ലാതെ നിരശപ്പെടുത്തി. ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണ്. സിനിമ സമൂഹത്തെയും ജീവിതത്തേയും പ്രതിഫലിപ്പിക്കുന്നതാണ് എന്നത് സത്യമാണ്. എന്നാല്‍ അതിനെ നമ്മള്‍ മഹത്വവല്‍ക്കരിക്കുന്നുണ്ടോ എന്നിടത്താണ് അതിന്റെ അതിര്‍വരമ്പ് എന്നാണ് പാര്‍വ്വതി പറഞ്ഞത്. സിനിമയിലെ നായകന്‍ സ്ത്രീവിരുദ്ധ ഡയലോഗുകള്‍ പറയുമ്പോള്‍ അതിനെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. മറ്റ് പുരുഷന്മാര്‍ക്കും ഇതേ കാര്യം ചെയ്യാനുള്ള ലൈസന്‍സ് നല്‍കലാണത്. അങ്ങനെ ചെയ്യുക സെക്‌സിയും കൂളുമാണ് എന്ന് മറ്റുള്ളവര്‍ ധരിക്കുന്നു. ഇത്തരം നായകത്വങ്ങള്‍ നമുക്ക് വേണ്ട എന്നും പാര്‍വ്വതി പറയുകയുണ്ടായി. ഇതാണ് സൈബര്‍ ആക്രമണം വിളിച്ച് വരുത്തിയതും. പാര്‍വ്വതി പ്രതികരണം അര്‍ഹിക്കുന്നില്ലെന്നും പ്രശസ്തിക്ക് വേണ്ടിയാണിതെല്ലാം എന്നായിരുന്നു സംവിധായകന്‍ നിതിന്‍ രഞ്ജി പണിക്കരുടെ പ്രതികരണം.